Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Missing Person

Kozhikode

പൂ​നൂ​ര്‍ പു​ഴ​യി​ല്‍ കാ​ണാ​താ​യ ആ​ള്‍​ക്കായി തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു

താ​മ​ര​ശേ​രി: പൂ​നൂ​ര്‍ പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട ഏ​ക​ലൂ​ര്‍ സ്വ​ദേ​ശി ഷി​ജു (50)വി​നാ​യു​ള്ള തെ​ര​ച്ചി​ല്‍ ഊ​ര്‍​ജ്ജി​ത​മാ​യി തു​ട​രു​ന്നു. താ​മ​ര​ശേ​രി​യി​ല്‍ നി​ന്നും വാ​ര്‍​ക്ക​പ്പ​ണി ക​ഴി​ഞ്ഞ് സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റു തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പൂ​നൂ​ര്‍ പു​ഴ​യു​ടെ ക​ര​യി​ലെ​ത്തി​യ​പ്പോ​ള്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്‍റെ ട​യ​ര്‍ പ​ഞ്ച​റാ​യി. ട​യ​ര്‍ മാ​റ്റി ഇ​ട്ട​ശേ​ഷം മൂ​വ​രും പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി. ഇ​തി​നി​ട​യി​ലാ​ണ് ഷി​ജു ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ല്‍ അ​ഗ്നി​ര​ക്ഷാ​സേ​ന​യും സി​വി​ല്‍ ഡി​ഫ​ന്‍​സ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പു​ഴ​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. മോ​ശം കാ​ലാ​വ​സ്ഥ​യും ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കും കാ​ര​ണം രാ​ത്രി വൈ​കി നി​റു​ത്തി​വ​ച്ച തെ​ര​ച്ചി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ പു​ന​രാ​രം​ഭി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ചു. ഇ​ന്നും വീ​ണ്ടും തു​ട​രും. അ​ഗ്നി​ര​ക്ഷാ​സേ​ന​ക്കു പു​റ​മെ, സ്‌​കൂ​ബ സം​ഘം, ഡി​വൈ​എ​ഫ്‌​ഐ യൂ​ത്ത് ബ്രി​ഗ്ര​ഡ്, വൈ​റ്റ്ഗാ​ര്‍​ഡ്, എ​സ്‌​വൈ​എ​സ് സാ​ന്ത്വ​നം പ്ര​വ​ര്‍​ത്ത​ക​ര്‍, ഹെ​ല്‍​ത്ത് കെ​യ​ര്‍ വ​ള​ണ്ടി​യ​ര്‍​മാ​ര്‍, ക​ര്‍​മ്മ ഓ​മ​ശ്ശേ​രി തു​ട​ങ്ങി വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​ത്.

തെ​ര​ച്ചി​ലി​നാ​യി കൂ​ടു​ത​ല്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ​ഹാ​യം പി.​കെ. ഫി​റോ​സ് എം​എ​ല്‍​എ തേ​ടി​യി​ട്ടു​ണ്ട്. അ​തി​നി​ടെ താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന സി​യാ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും, പോ​ലീ​സി​ന്‍റെ​യും അ​വ​ലോ​ക​ന യോ​ഗം പൂ​നൂ​രി​ല്‍ ചേ​ര്‍​ന്നു.

Latest News

Corehub Up